‘ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗം ക്രൈസ്തവര്‍..’

ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനം അനുഭവിക്കുന്ന ഒരു വിഭാഗം ക്രൈസ്തവരാണെന്ന് ആര്‍ച്ചുബിഷപ് എട്ടോര്‍ ബാലെസ്‌ട്രെറോ. ജനീവ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎന്നിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനാണ് ഇദ്ദേഹം. സ്റ്റാന്‍ഡിംങ് വിത്ത് പ്രെസിക്യൂട്ടഡ് ക്രിസ്ത്യന്‍സ് ഡിഫെന്‍ഡിംങ് ദ ഫെയ്ത്ത് ആന്റ് ക്രിസ്ത്യന്‍ വാല്യൂസ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ല്‍ ഏകദേശം അയ്യായിരത്തോളം ക്രൈസ്തവര്‍ വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ടു. ദിവസം 13 പേര്‍ എന്ന കണക്കിലാണ് ഇത്. ലോകമെങ്ങുമായി 400 മില്യന്‍ ക്രൈസ്തവര്‍ മതപീഡനമോ ആക്രമണമോ നേരിടുന്നുണ്ട്. മതപീഡനങ്ങളുടെ ഭൂപടത്തില്‍ ഏറ്റവും ഗൗരവത്തോടെ കാണേണ്ട വിഷയമാണ് ഇത് എന്ന് ആര്‍ച്ചുബിഷപ് ബാലെസ്ട്രറോ ചൂണ്ടിക്കാട്ടി. 2024 ല്‍ യൂറോപ്പില്‍ മാത്രം ക്രൈസ്തവര്‍ക്ക് എതിരെ 760 മതവിദ്വേഷകുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates