Tuesday, March 17, 2026
spot_img
More

    വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധരായ മാതാപിതാക്കളുടെ കല്ലറയ്ക്ക് മുമ്പില്‍ വച്ച് എന്‍ഗേജ്‌മെന്റ്

    എലിസബത്ത് റെയ്‌സും ജൂലിയന്‍ ബ്ലാന്‍കോയും വിവാഹനിശ്ചയം നടത്തിയത് വിശുദ്ധ മാര്‍ട്ടിന്റെയും വിശുദ്ധ സെലിയുടെയും കല്ലറയുടെ സമീപത്തുവച്ച്്. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളാണ് വിശുദ്ധ മാര്‍ട്ടിനും സെലിനും. ഫ്രാന്‍സിലെ ലിസ്യൂവിലെ ബസിലിക്ക ഓഫ് സെന്റ് തെരേസയിലാണ് ഇവരുടെ കബറിടം സ്ഥിതി ചെയ്യുന്നത്.

    ഇവിടെവച്ചാണ് എലിസബത്തും ജൂലിയനും വിവാഹനിശ്ചയം നടത്തിയത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട വിശുദ്ധയാണ് തെരേസയെന്നും അതുകൊണ്ടാണ് എന്‍ഗേജുമെന്റിനായി ഇവിടം തിരഞ്ഞെടുത്തതെന്നുമാണ് തങ്ങളുടെ അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയത ഇരുവരും വ്യക്തമാക്കിയത്. തെരേസ ഇവിടെയാണ് ജീവിച്ചിരുന്നതും. തെരേസയുടെ ലിറ്റില്‍ വേയാണ് തങ്ങളെ ആകര്‍ഷിച്ചതെന്നും അവര്‍ പറയുന്നു. യഥാര്‍ത്ഥസ്‌നേഹം ഒരിക്കലും അസാധാരണകാര്യങ്ങള്‍ ചെയ്യുന്നതിലല്ല മറിച്ച് അനുദിനജീവിതത്തിലെ തീരെ ചെറിയ കാര്യങ്ങളില്‍ പോലും വിശ്വസ്തത പുലര്‍ത്തുന്നതിലാണ് എന്നും ഇവര്‍ വിശ്വസിക്കുന്നു. തെരേസയുടെ മാതാപിതാക്കളായ വിശുദ്ധ സെലിനും വിശുദ്ധ മാര്‍ട്ടിനും കത്തോലിക്കാസഭയിലെ ആദ്യത്തെ ദമ്പതീ വിശുദ്ധരാണ്. ലോകമെങ്ങുമുള്ള നിരവധി ദമ്പതികളെ ഈ ദമ്പതിവിശുദ്ധര്‍ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ ചോദിച്ചാണ് എലിസബത്തും ജൂലിയനും തങ്ങളുടെ സ്‌റ്റോറി അവസാനിപ്പിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!