Saturday, March 21, 2026
spot_img
More

    ആരോഗ്യസംരക്ഷണവും പരിചരണവും സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്കുപോലും പ്രാപ്യമായിരിക്കണം: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: ആരോഗ്യസംരക്ഷണവും പരിചരണവും സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്കുപോലും പ്രാപ്യമായിരിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ആരോഗ്യം ചുരുക്കം ചിലര്‍ക്കുള്ള ആഡംബരമല്ല മറിച്ച് സാമൂഹിക സമാധാനത്തിനുള്ള അനിവാര്യമായ വ്യവസ്ഥയാണെന്നും സാര്‍വത്രിക ആരോഗ്യപരിരക്ഷ ഒരു സാങ്കേതികലക്ഷ്യമല്ല ധാര്‍മ്മിക അനിവാര്യതയാണ്. നാം അപരന് അയല്‍ക്കാരനായി മാറണം.

    കാരണം അവന്റെ മാനവികതയെ സംരക്ഷിക്കാന്‍നാം വിളിക്കപ്പെട്ടിരിക്കുന്നു. പല രാജ്യങ്ങളിലും ആരോഗ്യമേഖലയിലെ അസമത്വങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ദാരിദ്ര്യം, ഏകാന്തത, ഒറ്റപ്പെടല്‍ എന്നിവയാല്‍ നിരവധിയാളുകള്‍ മാനസികബുദ്ധിമുട്ടുകള്‍ക്ക് വിധേയരാകുന്നുവെന്നും പാപ്പ പറഞ്ഞു. യൂറോപ്യന്‍ മെത്രാന്‍സമിതിയും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയും ലോകാരോഗ്യസംഘടനയുടെ യൂറോപ്യന്‍ ഘടകവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ന് എന്റെ അയല്‍ക്കാരന്‍ ആരാണ് എന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!