കൂടുതല്‍ ഭൂതോച്ചാടകരെ നിയമിക്കണമെന്ന് മാര്‍പാപ്പയോട് ഭൂതോച്ചാടകരുടെ അസോസിയേഷന്‍

വത്തിക്കാന്‍ സിറ്റി: സഭയ്ക്ക് കൂടുതല്‍ ഭൂതോച്ചാടകരെ ആവശ്യമുള്ളതിനാല്‍ കൂടുതല്‍ പേരെ ഇതിലേക്കായി നിയമിക്കണമെന്ന് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് എക്‌സോസര്‍സിറ്റ്‌സ് ലെയോ പതിനാലാമന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 13 ാം തീയതി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പയോട് അസോസിയേഷന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഭൂതോച്ചാടനം എന്ന മിനിസ്ട്രിയെക്കുറിച്ച് അസോസിയേഷനിലെ മോണ്‍ കാറെല്‍ ഓര്‍ലിറ്റ, ഫാ. ഫ്രാന്‍സിസ്‌ക്കോ എന്നിവര്‍ പാപ്പയുമായി സംസാരിച്ചു. മന്ത്രവാദ വിഭാഗങ്ങളിലെ പങ്കാളിത്തത്തിന്റെ ഫലമായി പിശാചിന്റെ അസാധാരണമായ പ്രവര്‍ത്തനത്താല്‍ ഗുരുതരമായി ബാധിക്കപ്പെടുന്ന ആളുകളുടെ വേദനാജനകവും വര്‍ദ്ധിച്ചുവരുന്നതുമായ ഒരു സാഹചര്യം’ ഉണ്ട് എന്ന് അസോസിയേഷന്‍ പാപ്പയെ ബോധ്യപ്പെടുത്തി. സാത്താനിസത്തിന്റെയും വിവിധ രൂപങ്ങളിലുള്ള മന്ത്രവാദത്തിന്റെയും വ്യാപനം, ഇന്നത്തെ ലോകത്ത് പിശാചിന്റെ അസാധാരണമായ പ്രവര്‍ത്തനത്തിനുള്ള വാതിലുകള്‍ തുറക്കുന്നതായും അസോസിയേഷന്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates