വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ ഈ മാസത്തെ പ്രത്യേക നിയോഗമായി പ്രാര്‍ത്ഥിക്കുന്നത് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വൈദികര്‍ക്കുവേണ്ടി. ദൈവവിളി, അജപാലനം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രതിസന്ധികള്‍ നേരിടുന്ന വൈദികര്‍ക്കുവേണ്ടിയാണ് പാപ്പ ഈ മാസം പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നത്. മാര്‍ച്ച് 31 ന് പുറത്തുവിട്ട വീഡിയോയിലാണ് പാപ്പ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏകാന്തതയുടെ ഭാരം അനുഭവപ്പെടുകയും, ഹൃദയത്തില്‍ ഇരുള്‍ നിറയുകയും, പ്രത്യാശയ്ക്കപ്പുറം ക്ഷീണവും തളര്‍ച്ചയും വലുതാണെന്ന തോന്നല്‍ ഉളവാകുകയും ചെയ്യുന്ന ജീവിതസാഹചര്യങ്ങള്‍ വൈദികര്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും വെറും ജോലിക്കാരോ, ധീരരായ ഒറ്റയാള്‍ പട്ടാളക്കാരോ അല്ല തങ്ങളെന്നും, മറിച്ച് സ്‌നേഹിക്കപ്പെടുന്ന മക്കളും, എളിമയവരും എന്നാല്‍ വിലയേറിയവരുമായ ശിഷ്യരും, ദൈവജനത്തിന്റെ പ്രാര്‍ത്ഥനകളുടെ പിന്‍ബലമുള്ള ഇടയന്മാരുമാണെന്ന ഉറപ്പില്‍ ജീവിക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
പാപ്പായുടെ ഈ നിയോഗങ്ങളോട് ചേര്‍ന്ന് നമുക്ക് എല്ലാ വൈദികര്‍ക്കുവേണ്ടി പ്രത്യേകിച്ച് നമുക്ക് പരിചയമുള്ള അടുപ്പമുള്ള എല്ലാ വൈദികര്‍ക്കുവേണ്ടിയും വൈദികാര്‍ത്ഥികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates