സ്്നേഹത്തിന്റെ വിജയമാണ് ഈസ്റ്റര്‍: മാര്‍പാപ്പ..

വത്തിക്കാന്‍ സിറ്റി: മരണത്തിന്മേലുള്ള ജീവിതത്തിന്റെയും ഇരുട്ടിനുമേലുള്ള വെളിച്ചത്തിന്റെയും വിദ്വേഷത്തിനുമേലുള്ള സ്‌നേഹത്തിന്റെയും വിജയമാണ് ഈസ്റ്റര്‍ എന്ന് ലെയോ പതിനാലാമന്‍ പാപ്പ. ആദ്യത്തെ ഈസ്റ്റര്‍ urbi et orbi സന്ദേശം നല്കുകയായിരുന്നു പാപ്പ. അക്രമം, വിദ്വേഷം, നിസ്സംഗത എന്നിവയാല്‍ മുറിവേറ്റ ഒരു ലോകത്തിനുള്ള ഉത്തരമായി പാപ്പ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അവതരിപ്പിച്ചു.

മരണത്തിനുമേലുള്ള ക്രിസ്തുവിന്റെ വിജയത്തിന് പിന്നിലെ ശക്തി ലൗകിക ശക്തിയല്ല, മറിച്ച് ദിവ്യസ്‌നേഹമാണ്. ‘ഈ ശക്തി ദൈവം തന്നെയാണ്, കാരണം അവന്‍ സൃഷ്ടിക്കുന്ന സ്‌നേഹമാണ്, അവസാനം വരെ വിശ്വസ്തനായ സ്‌നേഹമാണ്, ക്ഷമിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന സ്‌നേഹമാണ്.ഈ ആഘോഷ ദിനത്തില്‍ സംഘര്‍ഷത്തിനും ആധിപത്യത്തിനും അധികാരത്തിനും വേണ്ടിയുള്ള എല്ലാ ആഗ്രഹങ്ങളും നമുക്ക് ഉപേക്ഷിക്കാം. യുദ്ധങ്ങളാല്‍ നശിപ്പിക്കപ്പെട്ടതും തിന്മയുടെ മുന്നില്‍ നമ്മെ ശക്തിയില്ലാത്തവരാക്കി മാറ്റുന്നതുമായ വിദ്വേഷവും നിസ്സംഗതയും അടയാളപ്പെടുത്തിയതുമായ ഈ ലോകത്തിന് ക്രിസ്തുവിന്റെ സമാധാനം നല്‍കണമെന്ന് കര്‍ത്താവിനോട് അപേക്ഷിക്കാം. പാപ്പ പറഞ്ഞു.

യുദ്ധം അവസാനിക്കാനും സംവാദം നടക്കാനും വേണ്ടി ഏപ്രില്‍ 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ജാഗരണപ്രാര്‍ത്ഥന നടത്തുമെന്നും ലെയോ പതിനാലാമന്‍ പാപ്പ അറിയിച്ചു. ലത്തീന്‍ ഭാഷയിലാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates