യുദ്ധം മതിയാക്കൂ: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: യുദ്ധം മതിയാക്കൂവെന്ന് ലോകം മുഴുവനോടുമായി ലെയോ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഏപ്രില്‍ 11 ന് നടത്തിയ ലോകസമാധാനത്തിനുവേണ്ടിയുള്ള ജാഗരണപ്രാര്‍ത്ഥനയിലാണ് പാപ്പ ഇക്കാര്യം ആവര്‍ത്തിച്ചത്.

യുദ്ധം വിഭജനം സൃഷ്ടിക്കുന്നു. പ്രത്യാശ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തന്നു. അഹങ്കാരം ചവിട്ടിമെതിക്കുന്നു സ്‌നേഹം ഉയര്‍ത്തുന്നു. പാപ്പ പറഞ്ഞു. ഒരു നുള്ള് വിശ്വാസം തീരെ ചെറിയ വിശ്വാസം മതി ചരിത്രത്തിന്റെ ഈ നാടകീയമായ മണിക്കൂറിനെ മനുഷ്യത്വത്തോടെ ഒരുമിച്ചുനേരിടാന്‍.പ്രാര്‍ത്ഥന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒരു മാര്‍ഗമല്ല വളരെയധികം അനീതി അഴിച്ചുവിടുന്ന വേദന ഒഴിവാക്കാനുള്ള ഒരു വേദനസംഹാരിയുമല്ല മാര്‍പാപ്പ പറഞ്ഞു.

ഇറാക്ക ്‌സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ 2003 ജനുവരിയില്‍ പറഞ്ഞ വാക്കുകള്‍ ലെയോ പാപ്പ ആവര്‍ത്തിച്ചു. വീണ്ടും വീണ്ടും യുദ്ധം അരുത്.


തിന്മയുടെ പൈശാചിക ശൃംഖല പൊട്ടിച്ച് ദൈവരാജ്യത്തിന്റെ സവനത്തിനായി സ്വയം സമര്‍പ്പിക്കുക. വാളോ, ആളില്ലാ വിമാനങ്ങളോ, പ്രതികാരമോ ഇല്ലാത്ത തിന്മയെ നിസ്സാരവല്‍ക്കരിക്കാത്ത, അന്യായമായ ലാഭം ഇല്ലാത്ത, അന്തസ്സും, വിവേകവും, ക്ഷമയും മാത്രമുള്ള ഒരു രാജ്യം. കെട്ടിപ്പടുക്കാനും പാപ്പ ആഹ്വാനം ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates