Saturday, April 18, 2026
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആറാമത് സുവാറ ബൈബിൾ ക്വിസ് ഫൈനൽ ലിവർപൂളിൽ നടന്നു.

    രണ്ടായിരത്തി നാനൂറിലധികം പേർ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആറാമത് സുവാറ ബൈബിൾ ക്വിസ് ഫൈനൽ ലിവർപൂളിൽ നടന്നു

    ഷൈമോൻ തോട്ടുങ്കൽ

    ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് 2026 ഫൈനൽ മത്സരങ്ങൾ ലിവർപൂൾ ലിതർലാൻഡിലുള്ള ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ കാത്തലിക് പള്ളിയിൽ വച്ച് ഏപ്രിൽ 11 ന് നടന്നു . നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ രണ്ടായിരത്തിനാനൂറിലധികം മത്സരാര്ഥികളാണ് ഈ വര്ഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാത്ഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത് . ഇഞ്ചോടിച്ചു പോരാട്ടത്തിൽ 8-10 എയ്ജ് ഗ്രൂപ്പിലെ മത്സരത്തിൽ ഒന്നാം സ്ഥാനം ഐബെൽ ജോസ് ജോജിൻ, സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ ചെൽറ്റനാം ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും ,രണ്ടാം സ്ഥാനം അലൻ ജോർജ് മാർ തോമാ മിഷൻ കാറ്റർബറി കാന്റർബറി റീജിയനും, മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷൻ അബെർഡീൻ സ്കോട്ലൻഡ് റീജിയണും നേടി . ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ റിയ ഷാജു നേതൃത്വം കൊടുത്തു .

    11 -13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം അഥീന ജോസഫ് , സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയണും, രണ്ടാം സ്ഥാനം ജോനാഥൻ മാത്യു പോൾ ഔർ ലേഡി ഓഫ് ഡോളോഴ്സ് പ്രൊപ്പോസഡ് മിഷൻ എയ്ലിസ്ബറി ഓക്സ്ഫോർഡ് റീജിയണും, മൂന്നാം സ്ഥാനം അഷേർ ജോണി മാത്യു സെന്റ് അന്തോണിസ് ക്നാനായ പ്രൊപ്പോസഡ് മിഷൻ കാർഡിഫ് – സ്വാൻസി, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും നേടി . മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി ജെഫ്രിൻ സാജു നേതൃത്വം നൽകി

    14-17 ഗ്രൂപ്പ് മത്സരത്തിൽ ഒന്നാം എയ്ഡൻ തോട്ടുങ്കൽ ഔർ ലേഡി ഓഫ് പെർപെച്ചുൽ ഹെല്പ് മിഷൻ വോൾഹാംപ്ടൺ ബിർമിങ്ങ്ഹാം റീജിയനും ,രണ്ടാം സ്ഥാനം ആന്റോ ജോളി സെന്റ് തോമസ് മിഷൻ ബ്ലാക്ബേൺ പ്രെസ്റ്റൻ റീജിയണും ,മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജു സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിൻബറോ സ്കോട്ലൻഡ് റീജിയണും നേടി . ഈ മത്സരങ്ങൾക്ക് ജിറ്റോ ഡേവിഡ് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി .

    18+ എയ്ജ് ഗ്രൂപ്പിൽ മുതിർന്നവർക്കായി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം സ്മിതാ ജോസഫ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ചർച്ച് ലിതെർലാൻഡ് പ്രെസ്റ്റൻ റീജിയണും ,രണ്ടാം സ്ഥാനം ജോമിയ ജോർജ് സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ പ്രെസ്റ്റൻ പ്രെസ്റ്റൻ റീജിയനും ,മൂന്നാം സ്ഥാനം മീനു തോട്ടുങ്കൽ ഔർ ലേഡി ഓഫ് പെർപെച്ചുൽ ഹെൽപ് മിഷൻ വോൾവർഹാം ബിർമിങ്ങ്ഹാം റിജിയനും കരസ്ഥമാക്കി . ഈ മത്സരങ്ങൾക്ക് ക്വിസ് മാസ്റ്ററായി മഞ്ജു സി പള്ളവും നേതൃത്വം നൽകി

    തുടർന്ന് നടന്ന അവാർഡുദാനസമ്മേളനത്തിൽ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനൽ മത്സരാത്ഥികൾക്കും സമ്മാനങ്ങൾ നൽകി . സുവാറ 2026 മത്സരത്തിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. രൂപത ചാൻസലർ റെവ ഡോ മാത്യു പിണക്കാട്ട് ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ ജോർജ് എട്ടുപറയിൽ , ലിവർപൂൾ ഇടവക വികാരി റെവ ഫാ ജെയിംസ് കോഴിമല , റെവ ഡോ ജോർജ് തെക്കേക്കര ,ബൈബിൾ അപ്പസ്റ്റോലറ്റ് കോ ഓർഡിനേറ്റർ ശ്രീ ജോൺ കുര്യൻ സുവാറ ബൈബിൾ ക്വിസ് കോ ഓർഡിനേറ്റർസ് ശ്രീ സുധീപ് എബ്രഹാം, ശ്രീ ഷാജു ജോസഫ്, മറ്റ് കമ്മീഷൻ മെംമ്പേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു എന്ന് രൂപത ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ബൈബിൾ അപോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!