ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ ചാക്രികലേഖനം വരുന്നു.

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ ചാക്രികലേഖനം വരുന്നു. മെയ് 15 ന് പാപ്പയുടെ ചാക്രികലേഖനം പ്രസിദ്ധീകരിക്കുമെന്നാണ് ജര്‍മ്മനിയിലെ കെഎന്‍എ വാര്‍ത്താ ഏജന്‍സി വിവിധ വത്തിക്കാന്‍ സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ലെയോ പതിനാലാമന്‍ പാപ്പയുടെ മുന്‍ഗാമികളിലൊരാളായ ലെയോ പതിമൂന്നാമന്‍ പാപ്പയുടെ ചരിത്രപ്രസിദ്ധമായ റേരു നൊവാരും എന്ന ചാക്രികലേഖനം പുറത്തിറങ്ങിയതും മെയ് 15 നായിരുന്നു. 1891 ല്‍ ആയിരുന്നു അത്. സാമൂഹികവിഷയത്തെ ആസ്പദമാക്കിയുള്ള സഭയുടെ ആദ്യത്തെ ചാക്രികലേഖനമായിരുന്നു റേരും നൊവാരും. വ്യാവസായിക വിപ്ലവത്തെ തുടര്‍ന്നാണ് ഈ ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്.ഈ വര്‍ഷം റേരും നൊവാരുമിന്റെ 135 ാം വാര്ഷികമാണ്. magnifica humanitas എന്നാണ് ലെയോ പാപ്പയുടെ പുതിയ ചാക്രികലേഖനത്തിന്റെ പേര് എന്നാണ് കരുതപ്പെടുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates