ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ശിക്ഷണക്രമത്തെക്കുറിച്ചുള്ള ക്വിസ് മത്സരം (ഉർഹ 2026 )യുണിറ്റ് തല മത്സരങ്ങൾക്കുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ശിക്ഷണക്രമത്തെക്കുറിച്ചുള്ള ക്വിസ് മത്സരം (ഉർഹ 2026 ) . ഒന്നാം സമ്മാനമായി മുവായിരം പൗണ്ടും , രണ്ടാം സമ്മാനമായി രണ്ടായിരം പൗണ്ടും , മൂന്നാം സമ്മാനമായി ആയിരം പൗണ്ടും . യുണിറ്റ് തല മത്സരങ്ങൾക്കുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു .

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായിമുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര , ആധ്യാത്മികത കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്‌തിക്കുശേഷം ഈ വർഷം ആചരിക്കുന്ന ശിക്ഷണക്രമ വർഷ കർമ്മ പദ്ധതികളുടെ ഭാഗമായി ഈ വർഷം കുടുംബങ്ങൾക്കായി നടക്കുന്ന ശിക്ഷണക്രമ വർഷ കുടുംബ ക്വിസ് മത്സരം (ഉർഹ 2026 )യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു . രൂപതയുടെ വെബ്‌സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഇതിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയൻ തല മത്സരവും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 28 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹാ യിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയൻ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക , ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ശിക്ഷണക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാതല മത്സരം . രൂപതാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ശിക്ഷണക്രമ വർഷ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശിക്ഷണക്രമ വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ ശിക്ഷണക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ശിക്ഷണക്രമ ത്തെ ക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും . ക്വിസ് മത്സരത്തിൽ എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തവും പ്രാർഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു .

SHYMON THOTTUMKAL
PH.00441914066366(O)
00447737171244(MOB)
00441912984147(R)
E.mail..shymon@hotmail.co.uk

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates