ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്ന കേസുകളില്‍ റിക്കാര്‍ഡ്. നാല്പത്തിനാലു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പിലാക്കിയ വര്‍ഷം 2025 ആണ്. 2,707 വധശിക്ഷകളാണ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയത്. 2024 ല്‍ അത് 1518 ആയിരുന്നു. 78 ശതമാനം വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോളതലത്തില്‍ മൂന്നില്‍ രണ്ടുരാജ്യങ്ങളും വധശിക്ഷ നിരോധിച്ചിരിക്കുകയാണ്. പതിനേഴ് രാജ്യങ്ങളാണ് വധശിക്ഷ 2025 ല്‍ നടപ്പിലാക്കിയിരിക്കുന്നത്. ചൈനയില്‍ നടപ്പിലാക്കുന്നത് എന്ന് കരുതപ്പെടുന്ന വധശിക്ഷകള്‍ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണ് ഇത്. യുഎസില്‍ വധശിക്ഷകളില്‍ കുത്തനെ വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. 11 സംസ്ഥാനങ്ങളിലായി 47 വധശിക്ഷകള്‍. 2024 ല്‍ അത് 25 മാത്രമായിരുന്നു. ഫ്‌ളോറിഡയില്‍ 19 വധശിക്ഷകള്‍ ആണ് നടന്നത്.
വധശിക്ഷകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ ഒരു കാരണം ഇറാനിലെ വര്‍ധനവാണ്. അവിടെ 2,159 വധശിക്ഷകളാണ് നടന്നിരിക്കുന്നത്, 2024ല്‍ ഇത് 972 ആയിരുന്നു, 1981ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയും ഇരട്ടിയിലധികമാണ്. സൗദി അറേബ്യ 356 വധശിക്ഷകള്‍ നടത്തി, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്നു. കത്തോലിക്കാസഭ വധശിക്ഷയ്‌ക്കെതിരെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.