വിശുദ്ധ പാദ്രെപിയോയുടെ രൂപം രക്തം വാര്‍ക്കുന്നു..!!

ഇറ്റലി: വിശുദ്ധ പാദ്രെപിയോയുടെ രൂപം രക്തം വാര്‍ക്കുന്നതായി വാര്‍ത്ത. മുഖത്തുകൂടി രക്തം കലര്‍ന്ന കണ്ണുനീര്‍ ഒഴുകുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ഇറ്റലിയിലെ കാസല്‍ബ എന്ന ചെറിയ പട്ടണത്തിലുള്ള ‘സാന്താ മരിയ ഡെല്ലെ ഗ്രാസിയ’ (ഔര്‍ ലേഡി ഓഫ് ഗ്രേസ്) ഇടവക പള്ളിയിലെ വിശുദ്ധന്റെ രൂപത്തിനാണ് ഇങ്ങനെയൊരു മാറ്റം സംഭവിച്ചിരിക്കുന്നത്.
വിശുദ്ധന്റെ രൂപത്തിന്റെ ഇടത് കണ്ണില്‍ നിന്ന് രക്തം പോലെയുള്ള ചുവപ്പ് നിറത്തിലുള്ള കണ്ണുനീര്‍ ഒഴുകുന്നതായി ആദ്യം കണ്ടത് ഒരു ഇടവകാംഗം തന്നെയായിരുന്നു. ഇക്കാര്യം അറിഞ്ഞ് വികാരി ഫാ. ഗിരോലാമോ വേഗം എത്തുകയും വിശുദ്ധന്റെ രൂപം പരിശോധിക്കുകയും ചെയ്തു. രൂപത്തിലെ കറനീക്കാന്‍ ശ്രമിച്ചുവെങ്കിലും അതില്‍ വിജയിച്ചില്ല. ഇപ്പോള്‍ തുടര്‍പരിശോധനകള്‍ക്കായി രൂപം അവിടെ നിന്ന് മാറ്റിയിരിക്കുകയാണ്. രണ്ടുപതിറ്റാണ്ടായി ഈ ദേവാലയത്തിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന രൂപമാണ് വിശുദ്ധന്റേത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രൂപതയുടെ മെത്രാന്‍ പിയട്രോ ലാഗ്നീസിന്റെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. 2015 ല്‍ ഇതേ നഗരത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തില്‍ നി്ന്ന് കണ്ണീര്‍# വരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പരിശോധനയില്‍ അത് മഴവെള്ളം ഒഴുകിയെത്തിയപ്പോഴുണ്ടായ പ്രതിഭാസമാണെന്ന നിഗമനത്തിലാണ് എത്തിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates