വിജയാഘോഷങ്ങള്‍ക്കിടയില്‍ പത്രപ്രവര്‍ത്തകന്‍ മെസിക്ക് കൊന്ത സമര്‍പ്പിച്ചു.

2026 ഫിഫ ലോകകപ്പില്‍ കേപ് വെര്‍ഡെയ്‌ക്കെതിരെ അര്‍ജന്റീന 3-2 വിജയമുറപ്പിച്ചതിന് പിന്നാലെ നടന്നതിനെ ഒരു ആത്മീയനിമിഷമായിട്ടാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അത് മറ്റൊന്നുമായിരുന്നില്ല. ലെയണെല്‍ മെസിക്ക് അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ julian perez regio ഒരു കൊന്ത സമ്മാനിച്ച നിമിഷമായിരുന്നു. വത്തിക്കാനില്‍ നിന്ന് ആശീര്‍വദിക്കപ്പെട്ട കൊന്തയായിരുന്നു അതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിക്കും കുടുംബത്തിനും ദൈവത്തിന്റെ സംരക്ഷണവും അനുഗ്രഹവും ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ കൊന്ത കൈമാറിയത്. മെസി ആ സമ്മാനം പുഞ്ചിരിയോടെ സ്വീകരിക്കുകയും മാധ്യമപ്രവര്‍ത്തകനെ ആലിംഗനം ചെയ്ത് നന്ദി അറിയിക്കുകയും ചെയ്തു.ഫുട്‌ബോളിലെ വിജയാഘോഷങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും വിനയത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതീകമായിട്ടാണ് ഈ നിമിഷം വിശേഷിപ്പിക്കപ്പെടുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates