ക്രൈസ്തവരില്‍ ഏഴില്‍ ഒരാള്‍ എന്ന കണക്കിന് പീഡനത്തിന് ഇരയാകുന്നു..!!!

388 ദശലക്ഷത്തിലധികം ക്രൈസ്തവരില്‍ ഏഴ് വിശ്വാസികളില്‍ ഒരാള്‍ എന്ന കണക്കില്‍ പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരകളാകുന്നുവെന്ന് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍. ( ICC) 2026 ലെ ഗ്ലോബല്‍ പ്രെസിക്യൂഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 20 രാജ്യങ്ങളില്‍ ക്രൈസ്തവര്‍ വന്‍തോതില്‍ മതപീഡനത്തിന് ഇരകളാക്കപ്പെടുന്നതായും കണക്കുകള്‍ പറയുന്നു. ഏഴില്‍ ഒരാള്‍ എന്ന കണക്കില്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ വിവേചനങ്ങളും പീഡനങ്ങളും നേരിടുന്നുവെന്നാണ് ഫേസ് ഓഫ് ദ പ്രെസിക്യൂട്ടഡില്‍ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ നൈജീരിയായും നിക്കരാഗ്വയും സിറിയയും മാത്രമല്ല ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട് എന്നത് നമ്മെ തികച്ചും ആശങ്കപ്പെടുത്തേണ്ട ഒരു കാര്യമാണ്.
പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന രാജ്യങ്ങളിലെ നേതാക്കളെ ഈ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു; നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ, സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഷാറ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നുണ്ട് എന്നതും നമ്മെ ആശങ്കാകുലരാക്കുന്നുണ്ട്. ഐസിസി എന്നത് പീഡിത ക്രൈസ്തവരെ സഹായിക്കുന്ന ഒരു നോണ്‍പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates