വത്തിക്കാന്‍ സിറ്റി: സ്‌പെയ്‌നിലെ സെയൂട്ടയിലെ അപകടകരമായ അഭയാര്‍ത്ഥിപ്രവാഹത്തില്‍ ആശങ്ക അറിയിച്ച് ലെയോ പതിനാലാമന്‍ പാപ്പ. മാനുഷികവും കുടിയേറ്റവുമായി ബന്ധപ്പെട്ടതുമായ പ്രതിസന്ധിയെക്കുറിച്ച് പാപ്പ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. ലോകസമൂഹത്തോട് സമാധാനത്തിനും നീതിക്കുംവേണ്ടി പ്രവര്‍ത്തിക്കാനും പാപ്പ ആഹ്വാനം ചെയ്തു. പ്രദേശത്ത് സമാധാനവും സ്ഥിരതയും നീതിയും പുലരുന്നതിനുവേണ്ടി പാപ്പഔര്‍ ലേഡി ഓഫ് ആഫ്രിക്കയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. ഓഗസ്റ്റ് രണ്ടിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ആഞ്ചലെസ് പ്രാര്‍ത്ഥനയ്ക്കിടയിലായിരുന്നു പാപ്പയുടെ പ്രതികരണം .
സംഘര്‍ഷങ്ങളില്‍ ഇരകളായ എല്ലാവരെയും, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരും നിസ്സഹായരുമായവരെ-കുട്ടികള്‍, വയോധികര്‍, രോഗികള്‍-നമുക്ക് ഓര്‍ക്കാം,’ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കര്‍ത്താവ് ആശ്വാസം നല്‍കട്ടെ; സഹായവും ആശ്വാസവും എത്തിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെ അവിടുന്ന് അനുഗ്രഹിക്കട്ടെ. പാപ്പ പറഞ്ഞു.
ജൂലൈ 30 ാം തീയതി മാത്രം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിലുള്ള ആളുകളാണ് മൊറോക്കോയില്‍ നിന്ന് അഭയാര്‍ത്ഥികളായി സ്‌പെയ്‌നില്‍ എത്തിയത്.. കുടിയേറ്റശ്രമത്തിനിടയില്‍ എഴുപതോളം പേര്‍ മരണമടഞ്ഞിട്ടുണ്ട്.