spot_imgspot_imgspot_imgspot_img

നവംബറില്‍ പുതിയ അപ്പസ്‌തോലികയാത്രയ്‌ക്കൊരുങ്ങി മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ അടുത്ത അപ്പസ്‌തോലികയാത്രയ്‌ക്കൊരുങ്ങുന്നു. നവംബര്‍ ആറു മുതല്‍ 17 വരെ തീയതികളിലായി. ഉറുഗ്വായ്, അര്‍ജന്റീന, പെറു എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്.
നവംബര്‍ 6 മുതല്‍ 8 വരെ ഉറുഗ്വായിലെ മോന്തെവീദെയോ പൈസാന്തൂ , ഫ്‌ലോറിഡ എന്നിവിടങ്ങളും നവംബര്‍ 8 മുതല്‍ 11 വരെ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ്്, കോര്‍ദൊബ , ലുഹാന്‍ എന്നിവിടങ്ങളും നവംബര്‍ 11 മുതല്‍ 17 വരെ പെറുവിലെ ലീമ , ചിക്ലായോ കൂസ്‌കോ , പുക്കാല്‍പ എന്നിവിടങ്ങളും ഉള്‍പ്പെടെ പത്ത് സ്ഥലങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്.

ലെയോ പാപ്പയുടെ ആറാമത്തെ അപ്പസ്‌തോലികയാത്രയാണ് ഇത്.
2025 നവംബറില്,തുര്‍ക്കി, ലെബനന്‍ എന്നിവടങ്ങളിലേക്കും മൊണാക്കോയിലേക്ക് കഴിഞ്ഞ മാര്‍ച്ചിലും, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഏപ്രില്‍ മാസത്തിലും, സ്‌പെയിനിലേക്ക് ജൂണിലും പാപ്പ അപ്പസ്‌തോലിക യാത്ര നടത്തിയിരുന്നു. സെപ്റ്റംബര്‍ മാസത്തിലാണ് പാപ്പയുടെ അഞ്ചാമത്തെ അപ്പസ്‌തോലികയാത്ര. അത് ഫ്രാന്‍സിലേക്കാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates