വത്തിക്കാന്‍ സിറ്റി: ആയുധങ്ങള്‍ താഴെവെച്ച് നയതന്ത്ര പ്രവര്‍ത്തനത്തിനും, ചര്‍ച്ചകള്‍ക്കും വഴിയൊരുക്കണമെന്നും യുദ്ധം കൂടുതല്‍ യുദ്ധങ്ങളിലേക്കും തീരാത്ത വേദനകളിലേക്കും മാത്രമേ നയിക്കുകയുള്ളൂവെന്നും ലെയോ പതിനാലാമന്‍ പാപ്പ.യുക്രൈനിലും റഷ്യയിലും തുടരുന്ന രൂക്ഷമായ പോരാട്ടങ്ങളില്‍ നിരപരാധികളായ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു പാപ്പ. ദുരന്തത്തിന് ഇരകളായവരോടും പരിക്കേറ്റവരോടും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ സാമീപ്യവും, പ്രാര്‍ത്ഥനകളും പാപ്പാ അറിയിച്ചു. ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും സമാധാനത്തിനുള്ള എല്ലാ വഴികളും അടയ്ക്കുന്നതാണെന്നും പാപ്പ പറഞ്ഞു.