spot_imgspot_imgspot_imgspot_img

മാര്‍പാപ്പയുടെ സന്ദര്‍ശനം: ഒരുക്കങ്ങള്‍ക്കായി സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ച് ലൂര്‍ദ്

ലൂര്‍ദ്: ലെയോ പതിനാലാമന്‍ പാപ്പയുടെ ലൂര്‍ദ് സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ക്കായി വിശ്വാസികളില്‍ നിന്നായി സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ചു. ഇവിടെ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുന്നവയായതിനാല്‍, നല്‍കുന്ന സംഭാവനകളെല്ലാം ലൂര്‍ദ്ിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. മാര്‍പാപ്പയെയും ഈ അവസരത്തില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെയും സ്വീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് തീര്‍ത്ഥാടന കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഒരുക്കങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 27ലെ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയ്ക്കായി, 400 പേര്‍ക്ക് ഇരിക്കാവുന്ന ഒരു വേദി, ആരാധനാസ്ഥലത്തോട് ചേര്‍ന്നുള്ള പുല്‍ത്തകിടിക്ക് അനുയോജ്യമായ ഓഡിയോ സംവിധാനം, 10 വലിയ സ്‌ക്രീനുകള്‍, മെച്ചപ്പെടുത്തിയ ദിശാസൂചക ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാനാണ് സംഘാടകര്‍ പദ്ധതിയിടുന്നത. കൂടാതെ, കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്; തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ദൗത്യത്തില്‍ ഇതിനകം തന്നെ പ്രധാനമായ ഈ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. 1858 ല്‍ വിശുദ്ധ ബെര്‍ണാഡെറ്റയ്ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതോടെയാണ് ലൂര്‍ദ് ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates