വത്തിക്കാന്‍സിറ്റി: ലെബനോന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ലെയോ പതിനാലാമന്‍പാപ്പയെ ഇന്ന് സന്ദര്‍ശിക്കും. ഇസ്രായേലും ലെബനനും തമ്മിലുള്ള സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും, രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേലിന്റെ മാരകമായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.
2025 മെയ് 18ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ലെയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിനും, അതേ വര്‍ഷം ജൂണ്‍ 13ന് നടത്തിയ സന്ദര്‍ശനത്തില്‍ മാര്‍പാപ്പയുമായും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായും സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയതിനും ശേഷമുള്ള അദ്ദേഹത്തിന്റെ വത്തിക്കാനിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണ് ഇത്്. ലെബനോന്‍ സന്ദര്‍ശനവേളയില്‍ പാപ്പയെ ഇദ്ദേഹം സ്വാഗതം ചെയ്തിരുന്നു.