spot_imgspot_imgspot_imgspot_img

ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം തേടി ഗോഡ്‌സ് മ്യൂസിക് റേഡിയോ ജൈത്രയാത്ര തുടരുന്നു.

ഓരോ ദിവസവും ആയിരക്കണക്കിന് ശ്രോതാക്കള്‍.. അവരുടെ ഹൃദയങ്ങളില്‍ ഒരേ താളം. ഗോഡ്‌സ് മ്യൂസിക് റേഡിയോ.
മലയാളികളായ ക്രൈസ്തവവിശ്വാസികള്‍ ചുരുങ്ങിയകാലം കൊണ്ട് ഗോഡ്‌സ് മ്യൂസിക് റേഡിയോയെ തങ്ങളുടെ ആത്മീയജീവിതത്തിന്റെ കരുത്തും അഭയവുമായി ഏറ്റെടുത്തിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ശ്രോതാക്കളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍. മരിയൻ പത്രത്തിലേക്കും ഗോഡ്‌സ് മ്യൂസിക്കിന്റെ പിന്നണി പ്രവർത്തകരിലേക്കും വാട്‌സാപ്പിലൂടെയും ഈ മെയിലിലൂടെയും നിരവധി അഭിനന്ദനങ്ങളാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. അത്രമാത്രം വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ ഈ റേഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പരസ്യങ്ങളില്ലാതെ ഗാനങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നു എന്നതാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോ ഇരുപത്തിനാലു മണിക്കൂറും ഭക്തിഗാനങ്ങളും ആത്മീയജീവിതത്തെ പോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രോഗ്രാമുകളുമായി പ്രക്ഷേപണം ആരംഭിച്ചത്.യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോഡ്‌സ് മ്യൂസിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് റേഡിയോ ആരംഭിച്ചിരിക്കുന്നത്. ഗാനരചയിതാക്കളും സംഗീതസംവിധായകരുമായ എസ്. തോമസ്-ലിസി ദമ്പതികളാണ് ഇതിന് രൂപം നല്കിയിരിക്കുന്നത്.

നിരവധി ക്രൈസ്തവഭക്തിഗാനങ്ങള്‍കൊണ്ട് മലയാളികളുടെ ആത്മീയതയെ തൊട്ടുണര്‍ത്തിയവരാണ് ഇവര്‍. ഗോഡ്‌സ് മ്യൂസക് റേഡിയോയിലൂടെ ഇവര്‍ ലക്ഷ്യമാക്കുന്നതും അതുതന്നെയാണ്. ‘സുവിശേഷവല്‍ക്കരണമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു’ സന്തോഷും ലിസിയും പറയുന്നു.

ഗോഡ്‌സ് മ്യൂസിക് റേഡിയോയുടെ ലിങ്ക് മരിയന്‍പത്രത്തിന്റെ എല്ലാ പേജുകളിലും കൊടുത്തിരിക്കുന്നതിനാല്‍ മരിയന്‍പത്രം വായിച്ചുകൊണ്ടും റേഡിയോ കേള്‍ക്കാം

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates