കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തിലെ എട്ടുനോമ്പിനോട് അനുബന്ധിച്ചുള്ള കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന്‍ 29 മുതല്‍ സെപ്തംബര്‍ ഒന്നുവരെ നടക്കും. ഫാ. മാത്യു വയലാമണ്ണില്‍ നയിക്കും സമയം.വൈകുന്നേരം നാലുമുതല്‍ ഒന്‍പതു വരെ.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.30ന് ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി തിരുനാള്‍ കൊടിയേറ്റും. 4.30ന് പാലാ രൂപത മുഖ്യവി കാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. സെപ്റ്റംബര്‍ രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യന്‍ താമരശേരിയും മൂന്നിന് ഇടുക്കി രൂപതയിലെ നെടുങ്കണ്ടം പള്ളി ആര്‍ച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമലയും അഞ്ചിന് ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂര്‍ പള്ളി ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. എട്ടിന് 10ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
കണ്‍വന്‍ഷനോട് അനുബന്ധിച്ച് കൗണ്‍സലിംഗും കുമ്പസാരവുമുണ്ടായിരിക്കും.