വല്ലാര്‍പാടം: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23 ാമത് തീര്‍ത്ഥാടനം സെപ്തംബര്‍ 13 ന് നടക്കും. സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായനേതാക്കള്‍ ആര്‍ച്ചുബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ജപമാലയേന്തി വിശ്വാസികള്‍ വല്ലാര്‍പാടത്തേക്ക് തീര്‍ത്ഥാടനം ആരംഭിക്കും. ഗോശ്രീ ജംഗക്ഷനില്‍ നിന്നുള്ള പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടനം് വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്യും.
ഇരുതീര്‍ത്ഥാടകസംഘങ്ങളെയും വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകുന്നേരം 4.30 ന് ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ വചനസന്ദേശം നല്കും. ബിഷപ്. ഡോ. ആന്റണി വാലുങ്കല്‍ മുഖ്യസഹകാര്‍മ്മികനായിരിക്കും.