spot_imgspot_imgspot_imgspot_img

യുകെ പാര്‍ലമെന്റ് അസിസ്റ്റഡ് സ്യൂയിസൈഡ് ബില്‍ നിഷേധിച്ചു.

ലണ്ടന്‍: കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരികയായിരുന്ന ചര്‍ച്ചകള്‍ക്ക് താല്ക്കാലികവിരാമം കുറിച്ചുകൊണ്ട് അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കാനുള്ള ശ്രമം യുകെ പാര്‍ലമെന്റ് ഉപേക്ഷിച്ചു. ഇംഗ്ലണ്ടിലും വെയില്‍സിലും മറ്റൊരാളുടെ സഹായത്തോടെയുള്ള ആത്മഹത്യ – assisted suicide- നിയമവിധേയമാക്കുന്നതിനുള്ള ബില്ലിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടുചെയ്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്.ലേബര്‍ പാര്‍ട്ടി എം.പി.യായ കിം ലീഡ്ബീറ്റര്‍ അവതരിപ്പിച്ച ബില്‍ ആറ് മാസത്തില്‍ താഴെ മാത്രം ആയുസ്സ് ശേഷിക്കുന്നവര്‍ക്ക് ‘അസിസ്റ്റഡ് സൂയിസൈഡ്’ നടത്തുന്നതിന് നിയമപരമായ അനുമതി നല്‍കാനാണ് ലക്ഷ്യമിട്ടത്.

ഇതില്‍ ഗുരുതരമായ പോരായ്മകളുണ്ട്; ഇത് പാസായാല്‍, ദുര്‍ബലരായ ആളുകള്‍ക്ക് തങ്ങളുടെ ജീവന്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന സാഹചര്യമുണ്ടാകാം. അതുകൊണ്ട് ഇതിനെതിരെ നിയമനിര്‍മ്മാതാക്കള്‍ക്ക് നിവേദനം നല്കണം വിശ്വാസികളോട് ഇംഗ്ലണ്ട് ആന്‌റ് വെയില്‍സ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് റിച്ചാര്‍ഡ് മോത്ത് ആഹ്വാനം ചെയ്തിരുന്നു.

2024ല്‍ ഹൗസ് ഓഫ് കോമണ്‍സ് ഈ ബില്‍ പാസാക്കിയിരുന്നു. 2025 ജൂണില്‍ അംഗങ്ങള്‍ ബില്‍ വീണ്ടും പാസാക്കിയെങ്കിലും, ഏപ്രിലില്‍ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് ഹൗസ് ഓഫ് ലോര്‍ഡ്‌സിന് അതിന്മേലുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല… തുടര്‍ന്ന്, ലേബര്‍ പാര്‍ട്ടിയിലെ ലോറന്‍ എഡ്വേര്‍ഡ്‌സ് ജൂണില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചിരുന്നു.

286 നെതിരെ 270 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates