spot_imgspot_imgspot_imgspot_img

രക്തസാക്ഷികളെക്കുറിച്ചുള്ള വത്തിക്കാന്‍ സമ്മേളനം സമാപിച്ചു.

വത്തിക്കാന്‍ സിറ്റി: ആധുനിക കാലഘട്ടത്തിലെ ക്രൈസ്തവ രക്തസാക്ഷികളെക്കുറിച്ചുള്ള വത്തിക്കാന്‍ സമ്മേളനം സമാപിച്ചു. സമാപനചടങ്ങില്‍ ലെയോ പതിനാലാമന്‍ പാപ്പ സന്ദേശം നല്കി. റോമിലെ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് അഗസ്റ്റിനിയാനത്തില്‍ സെപ്റ്റംബര്‍ 15, 16 തീയതികളിലാണ് സമ്മേളനം നടന്നത്.’ഇരുപത്തിയൊന്നാം നൂറ്റാണ്ട്: രക്തസാക്ഷികളുടെ പുതിയ കാലഘട്ടമോ എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം.

ര്ക്തസാക്ഷികളുടെ സാക്ഷ്യത്തെയും, ലളിതവും നിത്യജീവിതത്തിലൂന്നിയതുമായ വിശുദ്ധിയുടെ സുവിശേഷവല്‍ക്കരണ ശക്തിയെയും പാപ്പ പ്രശംസിച്ചു.വിശ്വാസത്തെ ഒരു പ്രത്യയശാസ്ത്രമായല്ല, മറിച്ച് ഒരു ജീവിതരീതിയായി അവതരിപ്പിക്കാന്‍ ഇന്നത്തെ വിശ്വാസികളെ ര്ക്തസാക്ഷികളുടെ മാതൃക സഹായിക്കുമെന്ന് പാപ്പ പറഞ്ഞു.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗമാണ് സമ്മേളനം സംഘടിപ്പിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates