spot_imgspot_imgspot_imgspot_img

ഇനി ഒക്ടോബര്‍ മാസം മുഴുവനും സീറോമലബാര്‍സഭയില്‍ മിഷന്‍ ആചരണം..

കാക്കനാട്: ഇനിമുതല്‍ ഒക്ടോബര്‍ മാസം മുഴുവന്‍ സീറോമലബാര്‍സഭയില്‍ മിഷന്‍ മാസമായി ആചരിക്കും. 2024 ല്‍ പാലായില്‍ നടന്ന മേജര്‍ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. ഇതനുസരിച്ച് മിഷന്‍മാസാചരണത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പ്രത്യേകവിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നാല് ആഴ്ചകളില്‍ നടക്കും. ആഗോളമിഷന്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടല്‍, മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠിക്കലും പങ്കാളിത്തവും അതത് രൂപതകളുടെ മിഷന്‍്ര്രപവര്‍ത്തനങ്ങളിലെ സഹകരണം, ഇടവകതലങ്ങളിലുള്ള പ്രേഷിതദൗത്യ ഏകോപനം എന്നിവയാണ് പ്രധാനപരിപാടികള്‍. മിഷന്‍ ക്വിസ് മത്സരം, ഹ്രസ്വചിത്രങ്ങള്‍, മിഷന്‍ സ്‌കിറ്റുകള്‍ എന്നിവ യുവജനങ്ങളെയും കുട്ടികളെയും കേന്ദ്രീകരിച്ച് നടത്തണം. ജീവന്‍ജ്യോതി എന്ന പേരില്‍ ഔദ്യോഗിക അല്മായ പ്രേഷിതമുന്നേറ്റത്തിന് എല്ലാ രൂപതകളിലും ഇടവകകളിലും ഇതോട് അനുബന്ധിച്ച് തുടക്കം കുറിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates