spot_imgspot_imgspot_imgspot_img

ഒക്ടോബര്‍ ഒന്നാം തീയതി മാര്‍പാപ്പയ്‌ക്കൊപ്പം ആയിരത്തോളം കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും.

വത്തിക്കാന്‍സിറ്റി: ഒക്ടോബര്‍ ഒന്നാം തീയതി ലെയോ മാര്‍പാപ്പയ്‌ക്കൊപ്പം ആയിരത്തോളം കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് ഗ്രോട്ടോയ്ക്കു മുമ്പിലായിരിക്കും ജപമാല പ്രാര്‍ത്ഥന നടക്കുന്നത്. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്. റോമിലെ ഇടവകകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളാണ് പാപ്പയ്‌ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്. ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍ എന്നുപേരുനല്കിയിരിക്കുന്ന പ്രാര്‍ത്ഥനാവാരത്തിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ പാപ്പയ്‌ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നത്. ജപമാല രാജ്ഞിയുടെ തിരുനാള്‍’ ദിനമായ ഒക്ടോബര്‍ 7ന് ഈ വാരം സമാപിക്കും. 2005 ല്‍ വെനിസ്വേലയിലാണ് ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചത്. ഇന്ന് അത് ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. ഒരു മില്യന്‍ കുട്ടികള്‍ ജപമാല ചൊല്ലി ്പ്രാര്‍ത്ഥിച്ചാല്‍ ലോകം മുഴുവനും മാറ്റമുണ്ടാകും എന്ന് വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളുടെ പ്രചോദനത്തില്‍ നിന്നാണ് ഈ പ്രാര്‍ത്ഥനാവാരത്തിന് രൂപം നല്കിയിരിക്കുന്നത്.ലോകത്തെവിടെയുമുള്ള ഏത് രൂപതയ്ക്കും ഇടവകയ്ക്കും സന്യാസ സമൂഹത്തിനും സ്‌കൂളിനും കുടുംബത്തിനും ഈ പ്രാര്‍ത്ഥനാവാരത്തില്‍ പങ്കെടുക്കാവുന്നതാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates