spot_imgspot_imgspot_imgspot_img

കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍”വിഷന്‍ 2037” ഉദ്ഘാടനം കൊച്ചിയില്‍ സെപ്തംബര്‍ 25 ന്.

കൊച്ചി: കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ നേതൃസമ്മേളനം സെപ്തംബര്‍ 25 വെള്ളിയാഴ്ച കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ നടത്തപ്പെടും. രാവിലെ 10:30 ന് ആരംഭിക്കുന്ന മാനേജര്‍മാരുടെ സമ്മേളനത്തെത്തുടര്‍ന്ന് അസോസിയേഷന്റെ 2026-27 അക്കാദമിക് വര്‍ഷ പ്രവര്‍ത്തനത്തിന്റെയും കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി രൂപം നല്‍കിയിരിക്കു ‘വിഷന്‍ 2037’ ന്റെയും ഉദ്ഘാടനം സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം.ജോണ്‍ നിര്‍വ്വഹിക്കും. കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഫാ.ആന്റണി വി. അറയ്ക്കല്‍ മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും.

ഉതവിദ്യാഭ്യാസമേഖലയിലെ ആഗോള കാഴ്ചപ്പാടുകള്‍, സ്വയംഭരണകോളജുകളുടെ പ്രശ്‌നങ്ങള്‍, കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖല നേരിടുന്ന വിവിധ പ്രതിസന്ധികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഫാ.റോയി എബ്രാഹം പഴേയപറമ്പില്‍, ഫാ.ജോണ്‍ പാലിയക്കര, ഫാ.ജോസ് കണ്ണമ്പുഴ, ഫാ.റോയി വടക്കന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഫാ. ഡേവിഡ് നെറ്റിക്കാടന്‍, ഫാ. എ.ആര്‍.ജോണ്‍, ഫാ. ആന്റോ ചുങ്കത്ത്, ഫാ. ജെയിംസ് ജോണ്‍ മംഗലത്ത്, ഫാ. പോള്‍ പറത്താഴം, ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ. ബിജോ മറ്റപ്പറമ്പില്‍ എന്നിവര്‍ സംസാരിക്കും.

ഫാ.ജോണ്‍ വര്‍ഗീസ്
പ്രസിഡന്റ്

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates