കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകച്ചടങ്ങ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. ചടങ്ങുകള്‍ക്ക് ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് തോമസ് തറയിലും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും സഹകാര്‍മ്മികരായിരിക്കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് അമ്പതോളം മെത്രാന്മാര് സന്നിഹിതരായിരിക്കും. നാലായിരത്തോളം പേര് ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.