spot_imgspot_imgspot_imgspot_img

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സിനിമ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സിനിമ Adore him He is here പ്രേക്ഷകരുടെ ശ്രദ്ധ നേടി മുന്നേറുന്നു. ഒക്ടോബര്‍ നാലുമുതലാണ് അമേരിക്കയിലെ തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവ്യകാരുണ്യത്തില്‍ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ അഗാധമായ സ്‌നേഹത്തെ വെളിപ്പെടുത്തുന്ന യഥാര്‍ത്ഥ അനുഭവങ്ങളും മാനസാന്തരങ്ങളും രക്ഷാകര ചരിത്രത്തിന്റെ ആവിഷ്‌കാരങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഡോക്യുസിനിമയാണ് ഇത്.

ഒക്ലഹോമ സിറ്റി അതിരൂപതയിലെ ആര്‍ച്ചുബിഷപ്പ് പോള്‍ കോക്ലി, ലോസ് ഏഞ്ചല്‍സ് അതിരൂപതയിലെ ആര്‍ച്ചുബിഷപ്പ് ജോസ് ഗോമസ്, മരിയന്‍ ഫാദേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനിലെ ഫാ.ക്രിസ് അലാര്‍, FOCUSന്റെ സ്ഥാപകനായ കര്‍ട്ടിസ് മാര്‍ട്ടിന്‍, സുവിശേഷ പ്രഘോഷകനായ ക്രിസ് സ്റ്റെഫാനിക്ക് തുടങ്ങിയവരൊക്കെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. 2024 ല്‍ പുറത്തുവന്ന jesus thirst : The miracle of the euchaist എന്ന ഡോക്യുഡ്രാമയോടുളള പ്രതികരണമെന്ന നിലയിലാണ് ഈ ഡോക്യുഡ്രാമ തയ്യാറാക്കിയിരിക്കുന്നത്.

വിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമുണ്ടെന്ന് ഏകദേശം 70 ശതമാനം കത്തോലിക്കരും വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഒരു അഭിപ്രായസര്‍വേയോടുള്ള പ്രതികരണമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെ തീയറ്ററുകളില്‍ ഒക്ടോബര്‍ എട്ടുവരെ ചിത്രം പ്രദര്‍ശനത്തിനുണ്ടാവും. ദിവ്യകാരുണ്യത്തോട് കൂടുതല്‍ ഭക്തിയുള്ളവരായിരിക്കാന്‍ ഈ ചിത്രം സഹായിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

എല്ലാവരും ദിവസം പത്തുമിനിറ്റെങ്കിലും തുടക്കത്തില്‍ ദിവ്യകാരുണ്യആരാധനയ്ക്ക് മുമ്പിലായിരിക്കുക. ഒരു സുഹൃത്തിനോടെന്നവണ്ണം സംസാരിക്കുക. പി്ന്നീട് അത് ഇരുപതുമിനിറ്റാക്കുക. അങ്ങനെ ക്രമേണ ദിവ്യകാരുണ്യസന്നിധിയില്‍ ചെലവഴിക്കുന്ന സമയം വര്‍ദ്ധിപ്പിച്ചുകൊണ്ടുവരിക. ചിത്രത്തിന്റെ സംവിധായകന്‍ സ്റ്റീവ് ഗ്രേക്കോ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates