spot_imgspot_imgspot_imgspot_img

പ്രാര്‍ത്ഥന ചോദിച്ചുകൊണ്ട് ആശുപത്രിയില്‍ നിന്ന് പാപ്പയുടെ സന്ദേശം.

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നവരോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചുകൊണ്ട് ലെയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശം.
‘ഈ ദിവസങ്ങളില്‍ നിങ്ങളുടെ ഇടയില്‍ ആയിരിക്കാന്‍ എനിക്ക് സാധിച്ചില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ,’ ‘നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും, നിങ്ങള്‍ ഒന്നുചേര്‍ന്ന് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. നിങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ചതും, ശ്രദ്ധയോടെ മറ്റുള്ളവരുടെ വാക്കുകള്‍ ശ്രവിച്ചതും സഭ മുഴുവനും ലഭിച്ച ഒരു വലിയ സമ്മാനമാണ് ഒക്ടോബര്‍ 14ന് വൈദികര്‍ക്കും കത്തോലിക്കര്‍ക്കുമായി അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമോറിസ് ലെത്തീസ്യ പുറത്തിറങ്ങിയതിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന കുടുംബങ്ങളോടൊപ്പം സുവിശേഷം പ്രഘോഷിക്കുന്നു എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
‘നിങ്ങളെ ഓരോരുത്തരെയും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷണയില്‍ ഭരമേല്‍പ്പിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതുപോലെ, നിങ്ങള്‍ എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ എന്ന് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്ത ഓപ്പറേഷനുമായി ബന്ധപ്പെട്ട് പാപ്പ ഇപ്പോള്‍ ആശുപത്രിയിലാണ്. അവിടെനിന്നാണ് ഈ സന്ദേശം അയച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates