spot_imgspot_imgspot_imgspot_img

കമ്മ്യൂണിയോ- സുവർണ്ണ ജൂബിലി സംഗമ വേദിയായി എരുമേലി.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സുവർണ്ണ ജൂബിലി സംഗമം എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വിജയപുരം രൂപതാധ്യക്ഷൻ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ മനോഭാവത്തെ കാത്തുസൂക്ഷിച്ച് സ്നേഹ സംസ്കാരം കെട്ടിപ്പടുക്കുന്നതിന് നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് റൈറ്റ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. ദൈവമക്കളെന്ന നിലയിൽ തുല്ല്യതയുളവരെന്ന ബോധ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ ശുശ്രൂഷ നിർവഹിക്കുന്ന ജ്വലിക്കുന്ന ദീപശിഖകളായി പ്രകാശം പരത്തുവാൻ ജാഗ്രതയുള്ളവരാകുവാൻ സംഘടനാംഗങ്ങൾക്ക് കടമയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വൈവിധ്യമാർന്ന ശുശ്രൂഷകളിലൂടെ സഭാ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്ന സംഘടനകൾ ദൈവം നൽകിയ ദാനമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഓരോ സംഘടനകളുടെയും വ്യത്യസ്തമായ വരദാനങ്ങൾക്കനുസരിച്ച് പരസ്പരമുള്ള കൂട്ടായ്മയിൽ പൂർത്തിയാക്കുന്ന ഹൃദയപൂർവ്വമായ ശുശ്രൂഷകൾ ദൈവസന്നിധിയിൽ വിലമതിക്കപ്പെടുന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് എരുമേലി, റാന്നി, പത്തനംതിട്ട ഫൊറോനകളുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി,പിതൃവേദി,കത്തോലിക്ക കോൺഗ്രസ്സ്, ഡി.സി.എം.എസ്സ്,ഫ്രാൻസിസ്കൻ അത്മായ സഭ,ലീജിയൺ ഓഫ് മേരി,മദ്യ വിരുദ്ധ സമിതി,സാരഥി,അസോവ,ജീസസ്സ് ഫ്രട്ടേണിറ്റി, കെ. എൽ എം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. 1977 -ൽ സ്ഥാപിതമായ രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്കായി നടത്തപ്പെടുന്ന സമ്മേളനങ്ങൾ വിവിധ ഫൊറോനകളുടെ ആതിഥേയത്വത്തിൽ വ്യത്യസ്ത പ്രദേശങ്ങളിലാണ് നടത്തപ്പെടുന്നത്. പ്രൊഫ. ഡോ. പി .സി . അനിയൻകുഞ്ഞ് സംഘടന പ്രതിനിധികൾക്കുള്ള സെമിനാർ നയിച്ചു. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി വികാരി റവ. ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ്സ് രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് നന്ദിയർപ്പിച്ചു. ചെങ്ങളം സെന്റ് ആന്റണി പിതൃവേദിയുടെ നേതൃത്വത്തിൽ ചിന്തോദീപകമായ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.

സമ്മേളന ക്രമീകരണങ്ങൾക്ക് രൂപത വികാരി ജനറാളുമാരായ റവ. ഫാ. ജോസഫ് വെള്ളമറ്റം, റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പത്തനംതിട്ട ഫൊറോന വികാരി, റവ. ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളിൽ, റാന്നി ഫൊറോന വികാരി റവ. ഫാ.തോമസ് മുണ്ടിയാനിക്കൽ, പസ്റ്ററൽ ആനിമേഷൻ ഡയറക്ടർ റവ. ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, വിവിധ കമ്മറ്റികളുടെ ചുമതല നിർവഹിക്കുന്ന റവ. ഫാ. തോമസ് കുന്നത്തുപുരയിടം, റവ. ഫാ. അബ്രാഹം തൊമ്മിക്കാട്ടിൽ, റവ. ഫാ. ആന്റണി കോട്ടൂർ, റവ. ഫാ. ജോസഫ് ഇരുപ്പക്കാട്ട്, റവ.ഫാ. ഡെന്നിസ് പുതിയാപറമ്പിൽ,സജി തകടിയേൽ, ജോൺ
ഒഴുകയിൽ , ജോൺ ആനക്കുത്തിക്കൽ, സുബിച്ചൻ മഞ്ഞാങ്കൽ, വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ എരുമേലി ഇടവക, എരുമേലി ഫൊറോന എന്നിവിടങ്ങളിൽ നിന്നുള്ള വോളണ്ടിയർ ടീം തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ: കമ്മ്യൂണിയോ- കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സംഗമത്തിന്റെ ഉദ്ഘാടനം വിജയപുരം രൂപതാധ്യക്ഷൻ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെ ച്ചേരിൽ നിർവഹിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, റവ. ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളിൽ, റവ. ഫാ. തോമസ് മുണ്ടിയാനി ക്കൽ, റവ. ഫാ. തോമസ് മുണ്ടാട്ട് എന്നിവർ സമീപം

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates