spot_imgspot_imgspot_imgspot_img

വിശുദ്ധി ചിലര്‍ക്കു മാത്രമായി റിസര്‍വ് ചെയ്തിരിക്കുന്ന ഒന്നല്ല: മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: പരിശുദ്ധി എല്ലാവര്‍ക്കുമായുള്ള വിളിയാണെന്നും ഒരു നിശ്ചിത വിഭാഗം ആളുകള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ലെയോ പതിനാലാമന്‍ പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. കര്‍ത്താവായ യേശുവിനെ അനുഗമിച്ചുകൊണ്ട്, തങ്ങളുടെ ജീവിതം ദൈവത്തിനും അയല്‍ക്കാര്‍ക്കും ഒരു ദാനമായി സമര്‍പ്പിച്ച, എണ്ണമറ്റ സ്ത്രീപുരുഷന്മാരുടെ ആ കുടുംബത്തിലെ സന്തോഷത്തില്‍ പങ്കുചേരാന്‍ നമ്മെ ക്ഷണിക്കുന്നതാണ് സകലവിശുദ്ധരുടെയും തിരുനാള്‍ ദിനമെന്നും പാപ്പ പറഞ്ഞു. പോപ്പ് ബെനഡിക്ട് പതിനാറാമന്റെ ചാക്രികലേഖനത്തിലെ വാക്കുകളും ലെയോ പാപ്പ ഉദ്ധരിച്ചു. വിശുദ്ധര്‍ തങ്ങളുടെ വ്യത്യസ്തമായ വിശുദ്ധീകരണപാതയിലൂടെ അനന്തസ്‌നേഹത്തിന്റെ മഹാസമുദ്രത്തിനായി ദാഹിച്ചിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ഔദ്യോഗികമായി സഭ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത വിശുദ്ധരെ മാത്രമല്ല ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദൈവത്തിന് സുപരിചിതരായ അനേകം പേരെ അനുസ്മരിക്കുന്ന ദിനംകൂടിയാണ് ഇതെന്നും പാപ്പ പറഞ്ഞു. വിശുദ്ധര്‍ വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ, ഇതിനകം നമ്മുടെ ഇടയിലുള്ള ദൈവരാജ്യത്തിന്റെ ഏറ്റവും മനോഹരവും ശക്തവുമായ അടയാളമാണെന്നും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates