spot_imgspot_imgspot_imgspot_img

41 ാം ആഗോളയുവജനദിനം: മാര്‍പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു.

വത്തിക്കാന്‍ സിറ്റി: 41 ാം ആഗോള യുവജനദിനത്തിനായുളള ലെയോപതിനാലാമന്‍ പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു, ക്രിസ്തീയമായ ധൈര്യം ക്രിസ്തുവില്‍ നിന്നാണ് ജനിക്കുന്നതെന്ന് പറഞ്ഞ പാപ്പ, ഇത് ഞാനാണ് ഭയപ്പെടേണ്ട ( യോഹ 6:20) എന്ന തിരുവചനം തന്നെയാണ് തനിക്ക് യുവജനങ്ങളോട് പറയാനുള്ളതെന്ന് വ്യക്തമാക്കി. ധൈര്യമായിരിക്കുവിന്‍ ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന .യേശുവിന്റെ വചനം എപ്പോഴും ഓര്‍മ്മിക്കണമെന്ന് പാപ്പ യുവജനങ്ങളെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ധൈര്യത്തിന് പകരം അനിശ്ചിതത്വമോ ഭയമോ ഇന്നും നിലനില്‍ക്കുന്നുവെന്നും, ഭാവിയെക്കുറിച്ചുള്ള ഭയവും, സമ്മര്‍ദ്ദങ്ങളും, സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും ജീവിതത്തെ ഭാരപ്പെടുത്തുമ്പോള്‍, ആത്മാര്‍ത്ഥമായ വാത്സല്യം ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
2027 ഓഗസ്റ്റ് 3 മുതല്‍ 8 വരെ സൗത്ത് കൊറിയയിലെ സിയൂളില്‍ വച്ചാണ് ആഗോള യുവജന സംഗമം നടക്കുന്നത്.ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു’ (യോഹന്നാന്‍ 16:33) എന്നതാണ് .യുവജനസംഗമത്തിന്റെ വിഷയം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates