spot_imgspot_imgspot_imgspot_img

മരണമടഞ്ഞവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ വെളിപെടുത്തുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മരണമടഞ്ഞ വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ വെളിപ്പെടുത്തുന്നതാണെന്ന് ലെയോ പതിനാലാമന്‍പാപ്പ. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കുമായി നവംബര്‍ 5ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്കുകയായിരുന്നു പാപ്പ.

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് കത്തോലിക്കാസഭയിലുള്ള പ്രാധാന്യവും, വിശ്വാസജീവിതത്തെ സംബന്ധിച്ചിടത്തോളം അതിനുള്ള അര്‍ത്ഥത്തെയും കുറിച്ചാണ് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചത്.
ഉത്ഥിതനിലുള്ള വിശ്വാസവും പ്രത്യാശയുമാണ് മരിച്ചവര്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥനകളുടെ അടിത്തറ. ഭയമില്ലാതെ വിശ്വാസത്തോടെ മരണത്തെ സമീപിക്കണം. മരണത്തിലൂടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നന്നേക്കുമായി അവസാനിക്കുന്നില്ലെന്നും ക്രിസ്തുവില്‍ അവ പുതിയൊരു ആത്മീയ തലത്തിലേക്ക് രൂപാന്തരപ്പെടുകയാണെന്നും പാപ്പ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates