ഉറുഗ്വേ: ചെറുതും വലുതുമായ കാര്യങ്ങളില്‍ ദൈവത്തോട് വിശ്വസ്തതപുലര്ത്തണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അപ്പസ്തോലികസന്ദര്ശനത്തിനായി ഉറുഗ്വേയിലെത്തിയ പാപ്പ, തന്റെ സന്ദര്‍ശനത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു. ക്രിസ്തുവില്‍ വേരൂന്നിയ ജീവിതം നയിക്കുമ്പോഴാണ് അവിടുത്തോട് ഐക്യപ്പെട്ട് നല്ല ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുന്നത്. കൂദാശകള്‍, പ്രാര്‍ത്ഥന, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മനുഷ്യകുലം മുഴുവനും കര്‍ത്താവിനെ സ്തുതിക്കുകയാണ് ചെയ്യുന്നത്. വിശ്വാസത്തില്‍ കുട്ടികളെയും ചെറുപ്പക്കാരെയും രൂപപ്പെടുത്തുന്നത് തുടരണമെന്നും കുടുംബങ്ങളെ അനുഗമിക്കാനും പ്രായമായവരെ പിന്തുണയ്ക്കാനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പാപ്പ പറഞ്ഞു, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ കര്‍ത്താവുമായി സംഭാഷണം നടത്തുന്ന പ്രാര്‍ത്ഥനയുടെ സമൂഹം ആയിരിക്കാനും പാപ്പ ആഹ്വാനം ചെയ്തു.