spot_imgspot_imgspot_imgspot_img

വിശ്വാസക്കൈമാറ്റത്തില്‍ പിതാക്കന്മാര്‍ക്കും പങ്കുണ്ട്: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: വിശ്വാസക്കൈമാറ്റത്തില്‍ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും ഉള്ളതുപോലെ തന്നെ അപ്പന്മാര്‍ക്കും വല്യപ്പന്മാര്‍ക്കും പങ്കുണ്ടെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വിശുദ്ധ യൗസേപ്പിനെ പ്രാര്‍ത്ഥനയിലും സത്യസന്ധതയിലും കുടുംബനാഥന്മാര്‍ കുടുംബത്തില്‍ മാതൃകയാക്കേണ്ടതുണ്ട്. അപ്പന്മാര്‍ ദൈവസന്നിധിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും കുടുംബാംഗങ്ങളോട് ആദരവോടെ പെരുമാറുന്നതും കുടുംബപ്രാര്‍ത്ഥനയില്‍ സജീവമായി പങ്കെടുക്കുന്നതും കുട്ടികളുടെ ആത്മീയവളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. വിശ്വാസത്തിന്റെ മഹത്വമാണ് ഇതിലൂടെ അവര്‍ മനസ്സിലാക്കുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള അപ്പസ്‌തോലിക പര്യടനത്തിന്റെ ഭാഗമായി ഉറുഗ്വായിലെത്തിയ പാപ്പ അവസാനത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തു സന്ദേശം നല്കുകയായിരുന്നു. കത്തീഡ്രല്‍ ബസിലിക്ക ദേവാലയത്തിലാണ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്തത്.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തിന്റെയും വണക്കത്തിന്റെയും അടയാളമായി മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍ പാപ്പ സ്വര്‍ണറോസാപ്പൂവ് സമര്‍പ്പിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates