വിവാഹിതരായ പുരുഷന്മാരെ വൈദികരായി അഭിഷേകം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അതുപോലെ പരമ്പരാഗത ലാറ്റിന്‍ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ഉദ്ദേശ്യമില്ലെന്നും പാപ്പ അറിയിച്ചു. ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്‌തോലികപര്യടനം കഴിഞ്ഞ് വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ച് പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ. ഇത്തരം മാറ്റങ്ങള്‍ സഭയുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും പാപ്പ വ്യക്തമാക്കി. പാപ്പയുടെ വാര്‍ത്താസമ്മേളനം 45 മിനിറ്റോളം നീണ്ടുനിന്നു.
ദക്ഷിണ അമേരിക്കയിലെ ആമസോണ്‍ പോലുള്ള പ്രദേശങ്ങളില്‍ വൈദികരുടെ കുറവ് പരിഹരിക്കുന്നതിനായി, വിവാഹിതരായ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പാപ്പ ഇതുപറഞ്ഞത്.ചരിത്രപരമായി വൈദികരുടെ സേവനം കുറവായിരുന്ന ചില പ്രദേശങ്ങളില്‍, സമീപകാലത്തായി പൗരോഹിത്യത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി പറഞ്ഞ പാപ്പ, വൈദികരുടെ കുറവ് പരിഹരിക്കാന്‍ വിവാഹിതരായ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കുക എന്നതല്ല ഒരേയൊരു പരിഹാരമെന്നും വ്യക്തമാക്കി.