ലോകമെങ്ങും തുടര്‍ച്ചയായി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ക്രൈസ്തവര്‍ ലോകത്തിലേക്കുവച്ചേറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന സമൂഹമാണെന്നും കാപ്പിറ്റോള്‍ ഹില്ലിലെ നിയമനിര്‍മ്മാതാക്കളുടെ സമ്മേളനം വെളിപെടുത്തി. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്കെതിരായ തുടര്‍ച്ചയായ പീഡനങ്ങള്‍ പരിശോധിച്ചതിന്റെ വെളിച്ചത്തിലുള്ള റിപ്പോര്‍ട്ടാണ് ഇത്. നിയമനിര്‍മ്മാതാക്കളും വിദഗ്ധരും രാഷ്ട്രീയവും സാമൂഹികവുമായ അസ്വസ്ഥതകള്‍ ഉള്ള പ്രദേശങ്ങളില്‍ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത് എങ്ങനെയെന്ന് പരിശോധിച്ചതിലാണ് ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനവും അക്രമവും വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയത്. ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കിയ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ 50 രാജ്യങ്ങളിലായി 388 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ കടുത്തവിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുണ്ട്.
അവകാശനിഷേധം, അടിച്ചമര്‍ത്തല്‍, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വിവേചനം തുടങ്ങി സായുധസംഘങ്ങളുടെയും അന്താരാഷ്ട്ര കുറ്റവാളി ശൃംഖലകളുടെയും ആക്രമണങ്ങള്‍ വരെ വിവിധ രൂപങ്ങളില്‍ ക്രൈസ്തവര്ക്കെതിരെപീഡനങ്ങള് നടന്നുകൊണ്ടിരിക്കുന്നു.
ഇതില്‍ നൈജീരിയായിലാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. നൈജീരിയായിലെ ജനസംഖ്യയില്‍ പാതിയോളം ക്രൈസ്തവരാണ്. അതില്‍ കഴിഞ്ഞവര്‍ഷം 3100 ക്രൈസ്തവരും ഈവര്‍ഷം ഇതുവരെ 3500 ക്രൈസ്തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ 2300 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്.