ഈശോയുടെ തിരുത്തോളിലെ തിരുമുറിവിനോട് പ്രാര്‍ത്ഥിക്കൂ, ഉദ്ദിഷ്ടകാര്യം സാധിക്കും.

പീഡാസഹന വേളയില്‍ ഈശോയുടെ ഏറ്റവും വലിയ വേദന ഏതായിരുന്നു? വിശുദ്ധ ബര്‍ണാര്‍ഡിനാണ് ഈശോ അതിന് ഉത്തരം നല്കിയത്.

” കുരിശും വഹിച്ചുകൊണ്ടുപോയ ആ വേദനയുടെ വഴിയില്‍ എന്റെ തോളില്‍ വളരെ ഗുരുതരമായ ഒരു മുറിവ് ഏറ്റവും വലിയ വേദനയെ ഉളവാക്കിയിരുന്നു. മറ്റു മുറിവുകളെക്കാള്‍ വേദനാജനകമായിരുന്നു അത്. മറ്റാരും ഇത് അറിയാത്തതിനാല്‍ ഇതുവരെ ആരും അത് രേഖപ്പെടുത്തിയിട്ടില്ല. ഈ മുറിവിനെ ഭക്തിപൂര്‍വ്വം ആദരിക്കുക ഈ മുറിവിന്റെ യോഗ്യതയാലും ശ്രേഷ്ഠതയാലും നീ ആവശ്യപ്പെടുന്ന എന്തും ഞാന്‍ തരുന്നതാണ്. ഈ മുറിവിനെ ആദരിക്കുന്ന ഏവരുടെയും ലഘുപാപങ്ങള്‍ ഞാന്‍ പൂര്‍ണ്ണമായി ക്ഷമിക്കുകയും അവരുടെ മാരകപാപങ്ങള്‍ ഞാന്‍ മറന്നുകളയുകയും ചെയ്യും.’

ഈശോയുടെ ഈ വാക്കിനെ സ്മരിച്ചുകൊണ്ട് നമുക്ക് ഈശോയുടെ തിരുത്തോളിലെ തിരുമുറിവിനോട് പ്രാര്‍ത്ഥിക്കാം.

അതിരറ്റ സ്‌നേഹമുള്ള ദിവ്യഈശോയേ, പ്രശാന്തനായ ദൈവത്തിന്റെ കുഞ്ഞാടേ, കഠിനപാപിയായ ഞാന്‍ അങ്ങയുടെ തിരുത്തോളിലെ തിരുമുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങയുടെ എത്രയും അനുഗ്രഹീതമായ ശരീരത്തില്‍ ഏറ്റ മറ്റെല്ലാ മുറിവുകളെയും കാള്‍ കുരിശുവഹിച്ചുകൊണ്ടുള്ള യാത്രയില്‍ കൂടുതല്‍ വേദന അനുഭവിച്ചത് ഈ തിരുമുറിവില്‍ നിന്നാണല്ലോ. ഞാന്‍ അങ്ങയെ ആരാധിക്കുന്നു. ഏറ്റവും വേദന അനുഭവിച്ച ഈശോയേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഞാന്‍ പ്രാര്‍ത്ഥിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ഏറ്റവും വേദനാജനകമായ ഈ തിരുമുറിവിനെപ്രതി അങ്ങയോട് നന്ദി പറയുകയും ചെയ്യുന്നു. അതിരറ്റ വേദനയെയും കുരിശിന്റെ ഭാരത്താലുള്ള തീവ്രമായ സഹനത്തെയും പ്രതി പാപിയായ ഞാന്‍ അങ്ങയോട് യാചിക്കുന്നു. എന്റെ എല്ലാ മാരകപാപങ്ങളും ലഘുപാപങ്ങളും മോചിക്കണമേ. കുരിശിന്റെ പാതയിലൂടെ എന്നെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുമാറാകണമേ. ആമ്മേന്‍

ഈ പ്രാര്‍ത്ഥന 9 പ്രാവശ്യം വീതം 33 ദിവസം ഭക്തിപൂര്‍വ്വം ചൊല്ലുന്നതാണ് നിലവിലുള്ള പ്രാര്‍ത്ഥനാരീതി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates