ദൈവത്തിന്റെ വലിയ കുടുംബത്തില്‍ ആരും ചെറിയവരല്ല: മാര്‍പാപ്പ

കാമറൂണ്‍: ദൈവത്തിന്റെ വലിയ കുടുംബത്തില്‍ ആരും ചെറിയവരോ പരദേശികളോ മറക്കപ്പെട്ടവരോ അല്ല എന്ന് ലെയോ പതിനാലാമന്‍ പാപ്പ. കാമറൂണ്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അനാഥാലയത്തിലെത്തിയ പാപ്പ കുട്ടികളോട് സംസാരിക്കുകയായിരുന്നു. ജീവിതത്തില്‍ അനാഥത്വത്തിന്റെ വേദന പേറുന്ന കുഞ്ഞുങ്ങളെപാപ്പ സാന്നിധ്യം കൊണ്ടും വാക്കുകള്‍കൊണ്ടും ആശ്വസിപ്പിച്ചു.

സഹോദരങ്ങളെപോലെ നിങ്ങള്‍ കഴിയുന്ന ഈ ഭവനത്തില്‍ നിങ്ങള്‍ക്ക് മുതിര്‍ന്ന സഹോദരനായി ക്രിസ്തുവുണ്ട്.. അവനൊപ്പമുുള്ള സാഹോദര്യം നിങ്ങളെ ശക്തരാക്കുകയും ജീവിതത്തിന്റെ ഭാരം വഹിക്കാനും യഥാര്‍ത്ഥ ആനന്ദം അനുഭവിക്കാന്‍ സഹായിക്കുകയും ചെയ്യും. അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സിസ്റ്റേഴ്‌സ് സ്‌നേഹത്തിന്റെ മനോഹരമായ സാക്ഷ്യമാണ് നല്കുന്നതെന്നും പാപ്പ പറഞ്ഞു. ദൈവത്തിന്റെ കരുണയാണ് അവരിലൂടെ പ്രകടമാകുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ആഫ്രിക്കന്‍ പര്യടനത്തില്‍ ലെയോ പാപ്പ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാമറൂണ്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates