സിസ്റ്റര്‍ അഭയയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക: ഫാ. മാത്യു നായ്ക്കംപറമ്പില്‍

എല്ലാവരും സിസ്റ്റര്‍ അഭയയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കുര്‍ബാന സമര്‍പ്പിക്കുകയും ചെയ്യണമെന്ന് പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി.

ഈ ദിവസങ്ങളിലായി കിട്ടിയ ഒരു വാട്‌സാപ്പ് വാര്‍ത്തയെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് അച്ചന്‍ ഇക്കാര്യം പറഞ്ഞത്. ആ വാട്‌സാപ്പ് വാര്‍ത്ത ഇങ്ങനെയായിരുന്നു.

ഒരു വ്യക്തിയുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞകാര്യമാണ് അത്. എന്നെ ആരും കൊന്നതുമല്ല ഞാന്‍ ആത്മഹത്യ ചെയ്തതുമല്ല.

ഒരു കളളനെ കണ്ട് പേടിച്ചോടിയപ്പോള്‍ ഞാന്‍കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണു മരിച്ചു. അന്നുമുതല്‍ കൊലപാതകമാണെന്ന് പറയുന്നു. വര്‍ഷം 28 ആയി. ഒറ്റയാളും എനിക്കായി പ്രാര്‍ത്ഥിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ ശുദ്ധീകരണസ്ഥലത്താണ്.

മരിച്ചുചെല്ലുന്ന ആള്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ മരിച്ചുപോയവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ. പാപപരിഹാരമോ പുണ്യപ്രവൃത്തികളോ..

ഇത് കേട്ടപ്പോള്‍ വളരെ സന്തോഷമായെനിക്ക്. കാരണം വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമായി എനിക്ക് തോന്നി. ഇത് പലര്‍ക്കും അയച്ചുകൊടുക്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്കി. അതുകൊണ്ട് പല മഠങ്ങളിലും അഭയയ്ക്കുവേണ്ടി മാധ്യസ്ഥപ്രാര്‍ത്ഥന ആരംഭിച്ചു നമുക്ക് കുര്‍ബാന കാഴ്ചവയ്ക്കാം.

മാത്യു നായ്ക്കംപറമ്പിലച്ചന്‍ വീഡിയോ ക്ലിപ്പില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.