ആഗമനകാലത്തിന്‍റെ മംഗളങ്ങള്‍…

ഹൃദയങ്ങള്‍ പുല്‍ക്കൂടുകളാകണം എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ആഗമനകാലം. ഹൃദയകവാടങ്ങളില്‍ സ്‌നേഹത്തിന്റെ നക്ഷത്രങ്ങള്‍ പ്രകാശിക്കട്ടെ. എളിമയുടെ പാദുകങ്ങള്‍ അണിഞ്ഞ് നമുക്ക് അവിടേയ്ക്ക് കടന്നുചെല്ലാം.

കൂടുതല്‍ നല്ല മനുഷ്യരായിത്തീരാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കട്ടെ. നമ്മുടെ മാനുഷികത പ്രസംഗങ്ങളിലും എഴുത്തുകളിലും മാത്രമാകാതെ ചുറ്റുപാടുമുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാകട്ടെ.

വെറും മാംസവര്‍ജ്ജനങ്ങള്‍ മാത്രമാകാതെ മറ്റെന്തൊക്കെയോ കൂടി എന്റെ ജീവിതത്തില്‍ വര്‍ജ്ജിക്കപ്പെടേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവുകള്‍ ഈ നോമ്പുകാലത്ത് നമുക്ക് ഓരോരുത്തര്‍ക്കും ലഭിക്കട്ടെ.

മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്കെല്ലാം ദൈവാനുഗ്രഹപ്രദമായ ഒരു ആഗമനകാലം നേരുന്നു. പ്രാര്‍ത്ഥനകളോടെ നമുക്ക് ഈ ദിവസങ്ങളെ സ്വാഗതം ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.