മാര്‍പാപ്പ നല്കിയ ആംബുലന്‍സുമായി കര്‍ദിനാള്‍ യുക്രെയ്‌നിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ച് നല്കിയ ആംബുലന്‍സുമായി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കി യുക്രെയ്‌നിലേക്ക്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന ദുരിതത്തിലായ യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായിട്ടാണ് കര്‍ദിനാള്‍ കോണ്‍റാഡ് സ്വയം ഡ്രൈവ് ചെയ്ത് ഈ ആംബുലന്‍സുമായി എത്തുന്നത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വത്തിക്കാനില്‍ നി്ന്ന് ആംബുലന്‍സ് പുറപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് 58 കാരനായ കര്‍ദിനാള്‍ കോണ്‍റാഡ് യുക്രെയ്ന്‍ യുദ്ധഭൂമിയിലേക്ക് യാത്രയാകുന്നത്. ഇതിന് മുമ്പ് മാര്‍പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ യുക്രെയ്‌നില്‍ ആറു ദിവസം ചെലവഴിച്ചിരുന്നു. സഭയുടെ സേവനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ഫാത്തിമായില്‍ നിന്ന് മാര്‍ച്ച് 26 ന് വത്തിക്കാനില്‍ തിരികെയെത്തിയതേയുണ്ടായിരുന്നുള്ളൂ കര്‍ദിനാള്‍.

ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിന് വേണ്ടി റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച ദിനത്തില്‍ പോര്‍ച്ചുഗലില്‍ വച്ച് ഇതേ ചടങ്ങ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.