“നിര്‍ബന്ധിത മതപരിവര്‍ത്തനം” ചുമത്തി ഇന്ത്യയില്‍ 30 ക്രൈസ്തവര്‍ ജയിലില്‍

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന കുറ്റം ചുമത്തി ഒരു മാസത്തിനുള്ളില്‍ 30 ക്രൈസ്തവരെ ജയിലില്‍ അടച്ചു. ഇതില്‍ 20 പേരെ ഒരാഴ്ചയ്ക്കുളളിലാണ് അടച്ചത്. ഇതെല്ലാം നടന്നതാവട്ടെ ഉത്തര്‍പ്രദേശിലും.

യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രെസിക്യൂഷന്‍ വാച്ച് ഡോഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഈ വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. ഇത്തരം ആരോപണങ്ങളെല്ലാം കൃത്രിമമായി കെട്ടിച്ചമച്ചതാണ്. വീടിനുള്ളില്‍ വച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ പോലും അതിനെ മതപരിവര്‍ത്തനമായി ആരോപിച്ചാണ് അറസ്റ്റുകളേറെയും നടക്കുന്നത്.

മെയ് 31 ന് നടന്ന സംഭവം ഇക്കാര്യം വ്യക്തമാക്കുന്നു. വീട്ടില്‍ കുടുംബാംഗങ്ങളുമൊത്ത് പ്രാര്‍ത്ഥിക്കുകയായിരുന്ന ഒരു പാസ്റ്ററെഹൈന്ദവതീവ്രവാദികള്‍ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളിലെല്ലാം പോലീസ് അക്രമികള്‍ക്ക് കൂട്ടുനില്ക്കുകയാണ്. .പ്രസ്തുത സംഭവത്തില്‍ പോലീസ് പാസ്റ്ററെയാണ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 29 നും സമാനമായ വിധത്തില്‍ സംഭവം ആവര്‍ത്തിക്കുകയുണ്ടായി. ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി പോലും ഒരുമിച്ചുകൂടാന്‍ കഴിയാത്തസാഹചര്യം രൂപമെടുക്കുന്നത് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.

ആന്റി കണ്‍വേര്‍ഷന്‍ നിയമം നടപ്പില്‍വരുത്തിയ 11 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ഇന്ത്യയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 2021 അക്രമാസക്തമായ

വര്‍ഷമായിരുന്നു. 486 അക്രമസംഭവങ്ങളാണ് ക്രൈസതവര്‍ക്ക് നേരെ കഴിഞ്ഞവര്‍ഷം ഉണ്ടായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.