പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ആകുലതകളും ഭീതിയും വളര്‍ത്താന്‍ സഹായകരമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല സ്വഭാവികമായും മനുഷ്യന്‍ പലവിധ കാര്യങ്ങളില്‍ ഉത്കണ്ഠാകുലരുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ദൈവവചനത്തിന് മാത്രമേ നമ്മെ ആശ്വസിപ്പിക്കാനും ഉള്ളില്‍ സമാധാനം നിറയ്ക്കാനും സാധിക്കുകയുള്ളൂ. വിശുദ്ധ ഗ്രന്ഥത്തിന്റെ ആത്മീയ പ്രസക്തി ഇവിടെയാണ്. വിശുദ്ധഗ്രന്ഥം ഉടനീളം നമ്മെ പ്രചോദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും സവിശേഷമായി ഒരു വചനം ഇക്കാര്യത്തില്‍ ഏറെ പ്രസക്തമാണ്. 1 പത്രോസ് 5: 6 ആണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
ഈ തിരുവചനം നമുക്ക് ധ്യാനിക്കാം. ഇതിന്റെ ഉറപ്പിന്മേല്‍ നമുക്ക് നമ്മുടെ ഉത്കണ്ഠകള്‍ ഈശോയ്ക്ക് സമര്‍പ്പിക്കാം.