530 ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ജറുസലേമില്‍ പണികഴിപ്പിച്ചതാണ് ഈ ദേവാലയം. ഹോളിവിസ്ഡം ദേവാലയം അഥവാ ഹാഗിയ സോഫിയ പണികഴിപ്പിച്ചതിന്റെ പേരില്‍ പ്രശസ്തനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ മറ്റൊരു മഹാസൃഷ്ടിയാണ് ഈ ദേവാലയം.
ഔവര്‍ ലേഡി ദി ന്യൂയുടെ പള്ളി സീയോന്‍ പര്‍വതത്തിലാണ് നിര്‍മ്മിച്ചത്, 543ല്‍ പൂര്‍ത്തിയായി.
ഹാഗിയ സോഫിയ പോലെ നിര്‍മ്മാണവൈദഗ്ദ്യത്തിന്റെ പേരില്‍ അതിശയമായി മാറിയ ഈ ദേവാലയം 746 ലെ ഭൂമികുലുക്കത്തില്‍ നശിപ്പിക്കപ്പെട്ടു. എങ്കിലും പുരാവസ്തു ഗവേഷണം നടത്തിയപ്പോള്‍ ഈ ദേവാലയത്തിന്റെ പല അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 100 മീറ്ററിലധികം നീളവും 52 മീറ്ററും വീതിയുമുള്ള ആ കാലഘട്ടത്തില്‍ പള്ളി വളരെ വലുതായിരുന്നുവെന്നും ഒരുപക്ഷേ 5 ഇടനാഴികള്‍ ഉണ്ടായിരുന്നിരിക്കാമെന്നും സമീപകാല പുരാവസ്തു ഗവേഷണം സ്ഥിരീകരിക്കുന്നു.
മനുഷ്യശക്തിയുടെ വൈദഗ്ധ്യംകൊണ്ടാണ് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഈ ദേവാലയംപണിതതെങ്കിലും അദ്ദേഹത്തിന്റെ ഭക്തിയും വിശ്വാസവും ഇക്കാര്യത്തില്‍ ഏറെ വിലപിടിച്ചവയായിരുന്നു.