മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം -അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്നാണ് രൂപത അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ന് മൗണ്ട് സെന്‌റ് തോമസിലും നടന്നു.

ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന് നല്കിയിരിക്കുന്ന നിയമനപത്രത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. രൂപതാ മെത്രാന്റെ അവകാശങ്ങളോടും ഉത്തരവാദിത്തങ്ങളോടും കൂടിയാണ് അതിരൂപതയില്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും പരിശുദ്ധ സിംഹാസനത്തോടാണ് അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്.

തൃശൂര്‍ അതിരൂപതയുടെ ചുമതല വഹിച്ചുകൊണ്ടുതന്നെയായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല നിര്‍വഹിക്കുന്നത്. ഇന്നുതന്നെ അദ്ദേഹം ചുമതലയില്‍ പ്രവേശിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.