മരിയന്‍ ഗീതവുമായി മാര്‍ ആന്റണി കരിയില്‍, ഭാരതസഭയില്‍ ആദ്യമായി ഒരു മെത്രാന്‍ ആല്‍ബത്തിന് വേണ്ടി പാടുന്നു

കൊച്ചി: ഭാരതസഭയില്‍ ആദ്യമായി ഒരു മെത്രാന്‍ ഒരു ക്രിസ്ത്യന്‍ സംഗീത ആല്‍ബത്തിന് വേണ്ടി പാടിയിരിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപത എപ്പിസ്‌ക്കോപ്പല്‍ വികാര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലാണ് ചരിത്രം തിരുത്തിയ ആ ഗായകനും ബിഷപ്പും. ഫാ. ജോണ്‍ പുതുവ എഴുതിയ ജപമാല കയ്യില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് മാര്‍ ആന്റണി കരിയില്‍ ആലപിച്ചിരിക്കുന്നത്.

ജൂലൈ 28 ന് പുറത്തിറങ്ങിയ ഗാനം ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. സീറോ മലബാര്‍ അതിരൂപതയുടെ രൂപീകരണത്തിന്റെ 125 ാം വര്‍ഷത്തോട് അനുബന്ധിച്ച് ജൂലൈ 28 നായിരുന്നു ആല്‍ബം സോഷ്യല്‍ മീഡിയാ വഴി പുറത്തുവിട്ടത്

ബിഷപ് നന്നായി പാടുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ ആല്‍ബത്തിന് വേണ്ടി പാടാന്‍ ക്ഷണിക്കുകയായിരുന്നു. ഫാ. ജോണ്‍ പുതുവ പറഞ്ഞു. ജൂണ്‍ 17 നായിരുന്നു ഓഡിയോ വീഡിയോ ഷൂട്ട്. അടുത്തമാസം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും നടന്നു. ദിനംപ്രതി വീഡിയോയ്ക്ക് പ്രേക്ഷകര്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.

വെറും മൂന്നു ദിവസം കൊണ്ടാണ് മാര്‍ ആന്റണി കരിയില്‍ പാട്ട് പഠി്‌ച്ചെടുത്തത്. ഫ്രീയാകുന്ന സമയം നോക്കിയായിരുന്നു പഠനം.പാട്ട്പഠിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഫാ. ജോണ്‍ പുതുവ പറഞ്ഞു.

ഫാ. ജോണ്‍ പുതുവ ഇതിനകം 25 ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സിഎംഐ സഭാംഗമായ മാര്‍ കരിയില്‍ 2019 ഓഗസ്റ്റ് 30 നാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.