നാലു തവണ എന്നെ ശാരീരികമായി ആക്രമിച്ചിട്ടുണ്ട്: ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ വെളിപെടുത്തല്‍

എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡമിനിസ്‌ട്രേറ്റര്‍ ആയി ശുശ്രൂഷ ചെയ്ത പതിനാറ് മാസത്തിനിടയില്‍ നാലു തവണ താന്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷം ഷെക്കെയ്‌ന ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപെടുത്തല്‍.

പലതവണ പലതരത്തിലുള്ള ഭീഷണികള്‍ തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം അതിരൂപതയിലെ അല്മായമുന്നേറ്റവും വൈദികരും പറയുന്നതുപോലെ താന്‍ ചെയ്തിരുന്നുവെങ്കില്‍ താന്‍ ഹീറോയാവുമായിരുന്നു. പക്ഷേ മാര്‍പാപ്പ പറഞ്ഞതാണ് താന്‍ അനുസരിച്ചത്. ഏതാനും നാളുകള്‍ക്ക് മുമ്പ് തന്നെ രാജിവയ്ക്കാനുള്ള സന്നദ്ധത താന്‍ വത്തിക്കാനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോഴാണ് അതിനുള്ള അനുവാദം കിട്ടിയതെന്നും മാര്‍ ആന്‍ഡ്രൂസ്താഴത്ത് വ്യക്തമാക്കി.

സിബിസിഐ യുടെ ഉത്തരവാദിത്തവും തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ് സ്ഥാനവും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയും ഒരേ സമയം ഒരാള്‍ക്ക് കൊണ്ടുനടക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ വിഭജനം പോലെ സീറോ മലബാര്‍സഭയെ വിഭജിക്കാനുള്ള നീക്കങ്ങള്‍ സഭയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും മാര്‍ താഴത്ത് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.