കൊച്ചി: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഇടവകപ്പള്ളിയില്‍ അന്തിയുറങ്ങണമെന്ന മാര്‍ ചേന്നോത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനാഫലങ്ങള്‍ ലഭിച്ചതിന് ശേഷം തുടര്‍ നടപടികളില്‍ തീരുമാനമുണ്ടായേക്കും.
ടോക്കിയോയിലെ മിഷന്‍ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ദേവാലയമാണ് മാര്‍ ചേന്നോത്തിന്റെ ഇടകവ. പള്ളിയകത്ത് പ്രത്യേക കല്ലറ നിര്‍മ്മിച്ച് സംസ്‌കാരം നടത്താനാണ് നിലവിലെ തീരുമാനം.